തളിപ്പറമ്പ്: തളിപ്പറമ്പ് ഫയർ സ്റ്റേഷൻ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണവും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി.


ബുധനാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് കൊളത്തൂർ സ്വദേശി രഹിലും എടക്കോം സ്വദേശി രാജേഷും ചേർന്ന് പേഴ്സ് കണ്ടെത്തിയത്. 6000 രൂപയും ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവ അടങ്ങിയ പേഴ്സ് ഫയർ സ്റ്റേഷനിൽ ഏൽപ്പിക്കുകയും അവിടെ നിന്നും ഉടമയെ കണ്ടെത്തി നൽകുകയും ചെയ്തു.
പേഴ്സിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിലൂടെ സ്റ്റേഷൻ അധികൃതർ ഉടമയായ കുറ്റ്യേരിയിലെ കെ.മുഹമ്മദ് കുഞ്ഞിയെ ബന്ധപ്പെട്ടപ്പോഴാണ്, സ്കൂട്ടറിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം പേഴ്സ് നഷ്ടപ്പെട്ട വിവരം തന്നെ അറിയുന്നത്. ഉടൻ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. രാജീവൻ്റെ സാന്നിധ്യത്തിൽ യുവാക്കൾ ഉടമയ്ക്ക് പേഴ്സ് കൈമാറുകയും ചെയ്തു.
മാതൃകാപരമായ പ്രവർത്തനം നടത്തിയ യുവാക്കളെ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
Wallet containing stolen money and documents returned to owner